
തൃശ്ശൂർ – പാലക്കാട് ദേശീയപാതയിൽ ഇന്ന് രാവിലെ നാലുമണി മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് മാറി. ഇരു ദിശയിലേക്കും ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നതിനാൽ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോട് കൂടി ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവായി.