
തൃശ്ശൂർ. മെഡിക്കൽ കോളേജിൽ സർജന്മാരുടെ കോൺഫറൻസ് നടക്കാനിരുന്ന ഹാളിനി സമീപം സെക്യൂരിറ്റിയെ പൂട്ടിയിട്ട് എസി കത്തിച്ചു. ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ ആളാണ് ആക്രമണം നടത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. ഹാളിന്റെ ഗ്ലാസ് ഡോർ തകർത്താണ് ഇയാൾ അകത്ത് കടന്നത്. അക്രമിയുടെ മാതാവും മെഡിക്കൽ കോളേജിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.