ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് തീരപ്രദേശത്ത് കുടിവെള്ളം ലഭിക്കാതെ ആയിട്ട് മൂന്നുവർഷം…

ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തീരദേശ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടിട്ട് മൂന്നു വർഷത്തോളമായി തീരദേശ മേഖലയിൽ താമസിക്കുന്ന പരിസരവാസികൾക്ക് ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം മാത്രമാണ്. ശരാശരി ഒരു കുടുംബത്തിന് എല്ലാ പ്രാഥമിക ആവശ്യങ്ങൾക്കുമായി ഒരു ദിവസം ആയിരം ലിറ്റർ മുതൽ 1500 ലിറ്റർ വരെ ശുദ്ധജലം ആവശ്യമാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ പരിസര പ്രദേശങ്ങളിൽ ഒന്നും തന്നെ ശുദ്ധജലം ലഭ്യമല്ല.

തീരദേശവാസികൾ വർഷങ്ങളായി കുടിവെള്ളത്തിനു വേണ്ടി നിരന്തരം പരാതിപ്പെടുന്നു ഗ്രാമ പ്രദേശത്തും തീരദേശ മേഖലയിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളും അടങ്ങുന്ന തുച്ഛ വരുമാനക്കാരായ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്, ഭാരിച്ച ജീവിത ചെലവുകൾക്കിടയിൽ കുടിവെള്ളത്തിനായി വലിയൊരു സംഖ്യ കണ്ടെത്തേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

ആഴ്ചയിൽ രണ്ടും മൂന്നും തവണയാണ് സ്വകാര്യ ഏജൻസികളിൽ നിന്നും പ്രദേശവാസികൾ പണം മുടക്കി ശുദ്ധജലം വാങ്ങിക്കുന്നത് പ്രതിമാസം 3000 രൂപ മുതൽ 4000 രൂപ വരെ ശുദ്ധജലത്തിനായി മുടക്കണം, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഗ്രാമവാസികളുടെ രൂക്ഷമായ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാണിച്ച് ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ മുഖ്യമന്ത്രി ജല വിഭവ വകുപ്പ് മന്ത്രി ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു, ഇനി ഗ്രാമവാസികളുടെ കുടിവെള്ള പ്രശ്നം പരിഹാരം കാണുന്നതിനായി അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു,