കാറും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം.

ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് സമീപത്ത് തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരി ദിശയിലേക്ക് പോകുന്ന ഭാഗത്താണ് കാറും മിനി പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി ഡിവൈഡറിൽ കയറി നിന്നു . കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു പുറകിൽ ഇരുന്ന സ്ത്രീയ്ക്ക് പരിക്ക് ഉണ്ട്.

ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി . ഉടൻ തന്നെ ഹൈവേ എമർജൻസി ടീം , ക്രെയിൻ , ഹൈവേ ആംബുലൻസ് എത്തി വാഹനം മാറ്റിയിട്ടു. വൈകീട്ട് എട്ടരയോടെയാണ് അപകടം നടന്നത്