മണലിപ്പുഴയിൽ 17 വയസ്സുകാരൻ മുങ്ങി മ രിച്ചു..

ആൽപ്പാറ. മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ 17 വയസ്സുകാരൻ മുങ്ങി മരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ് 17 ആണ് മരിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് 4:30 ആയിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു.