സുരക്ഷയൊരുക്കാൻ പൂരനഗരിയിലെ കൺട്രോൾ റൂമും മിനി കൺട്രോൾ റൂമുകളും..

പൂര നഗരിയിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തേക്കിൻകാട് മൈതാനത്തെ പൂര നഗരിയിൽ ഇന്ന് കാലത്ത് 6.00 മണി മുതൽ നിരവധി സുരക്ഷാ സജ്ജീ കരണങ്ങളോടെയാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. കൺട്രോൾ റൂമിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 0487 2422003, 8086100100 എന്നീ രണ്ട് ഫോൺ നമ്പരുകൾ നിലവിൽ വന്നു. ഇന്ന് 6.00 മണി മുതൽ മുതൽ നമ്പർ പ്രവർത്തിക്കും. പൂരം കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിക്കുന്ന നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

തൃശൂർ പൂരദിനത്തിൽ പൂരം കൺട്രോൾ റൂമിലേക്ക് വരുന്നവരിൽ നഷ്ടപെട്ട വസ്തുക്കളുടേയും കൂട്ടംതെറ്റി പോയവരെയും അന്വേഷിച്ചും എത്താറുണ്ട്. കൂട്ടം തെറ്റിപോയ വ്യക്തികളേയും കണ്ടെത്തുന്നതിനായി സഹായകമായ 4 മിനി കൺട്രോൾ റൂമുകളും സജ്ജമാകുന്നുണ്ട്.

പൂര നഗരിയിലെ നടുവിലാൽ ജംഗ്ഷൻ, ബിനിജംഗ്ഷനു സമീപമുള്ള പെട്രോൾ പമ്പിനു സമീപം, ജോയ് ആലുക്കാസ് ജ്വല്ലറിക്കു സമീപം, ജയബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മിനി കൺട്രോൾ റൂമുകൾ സജ്ജമാകുന്നത്.