പൂരനഗരിയിലും പരിസരങ്ങളിലും മൂന്ന് ദിനങ്ങളിലായി ഡ്രോണുകൾക്ക് റെഡ് സോൺ..

thrissur swaraj round
thrissur swaraj round

ഈ വർഷത്തെ തൃശൂർ പൂരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. അടുത്തിടെയുണ്ടായ ഫഹൽഗാം ഭീകരാക്രമണത്തിൻേറയും തുടർന്നുള്ള ഇൻറലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുകയും സംശയാസ്പദമായവയെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമായതിനാൽ പൂരനഗരിയിൽ വ്യോമ ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഡ്രോണുകൾ, ഹെലിക്യാമുകൾ, സമാനമായ ഉപകരണങ്ങൾ എന്നിവ പോലുള്ള ആളില്ലാ വിമാന സംവിധാനങ്ങളുടെ ഉപയോഗം താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.

അതിനാൽ, ഉത്സവ വേളയിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഡ്രോണുകൾ, ഹെലിക്യാമുകൾ, സുരക്ഷയെ അപകടത്തിലാക്കുന്ന സമാന ഉപകരണങ്ങൾ തുടങ്ങിയ എല്ലാത്തരം ആളില്ലാ വിമാന സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ 2021 ലെ ഡ്രോൺ നിയമങ്ങളിലെ സെക്ഷൻ 24(2) പ്രകാരം താൽക്കാലിക റെഡ് സോൺ പ്രഖ്യാപിച്ചുകൊണ്ട് താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. തേക്കിൻകാട് മൈതാനത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലും എട്ട് ഘടക പൂരങ്ങൾ വരുന്ന വഴികളിലും 04.05.2025 ന് വൈകീട്ട് 7:00 മണി മുതൽ 07.05.2025 ന് വൈകീട്ട് 7.00 മണി വരെയാണ് ഈ നിരോധനം ഉണ്ടായിരിക്കുക.