
തൃശ്ശൂർ പൂരത്തിന് ഇന്ന് (30.04.2025 ബുധനാഴ്ച )വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടുഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച തന്നെയാണ് കൊടിയേറ്റം. മെയ് ആറിനാണ് തൃശ്ശൂർ പൂരം. അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. നാലിന് സാംപിൾ വെടിക്കെട്ട് നടക്കും.