വാണിയംപാറയിൽ ഇടിമിന്നലേറ്റ് രണ്ടു പശുക്കൾ ച ത്തു..

പട്ടിക്കാട്. ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വാണിയംപാറ പ്ലാക്കോട് രണ്ട് പശുക്കൾ ചത്തു. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. പ്ലാക്കോട് സ്വദേശി പയ്യനം ജോസിന്റെ പശുക്കളാണ് ചത്തത്. ഇതിൽ ഒരു പശു കഴിഞ്ഞ ദിവസം പ്രസവിച്ചതായിരുന്നു. പാടത്ത് മേയാൻ വിട്ട പശുക്കൾക്കാണ് ഇടിമിന്നലേറ്റത്.