
തൃശ്ശൂരിൽ ഇന്ന് പതിവിലും വ്യത്യസ്ത്ഥമായി പതമഴ (ഫോം റൈൻ) പെയ്തു. തൃശ്ശൂരിൽ അമ്മാടം കോടന്നൂർ ഭാഗത്താണ് പത മഴ പെയ്തത്. വേനൽ മഴ പെയ്യുമ്പോൾ ചിലയിടങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു . ഇതിനുള്ള രണ്ട് സാഹചര്യങ്ങളിൽ സംഭവിച്ചേക്കാം.
ഒന്നാമത്തെ സാഹചര്യം ഏതെങ്കിലും ഫാക്ടറിയോ മലിനമായ സാഹചര്യമോ ഉണ്ടെങ്കിൽ അവിടെ വായുവും മഴയും ചേരുന്ന സമയത്ത് പതമഴ രൂപപ്പെടാൻ സാധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. വേനൽ കാലത്ത് ചില മരങ്ങളിൽ സോപ്പ് പത പോലെയുള്ളത് രൂപപ്പെടാറുണ്ട് , ഈ സോപ്പിന്റെ അംശവും വെള്ളവും ചേരുന്ന സമയത് പ്രത്യേക തരത്തിൽ പതയായി രൂപമാറ്റം സംഭവിക്കുകയും അത് പിന്നീട് കാറ്റിനൊപ്പം എത്തുന്നതാണ് മറ്റൊരു സാധ്യത.