
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സെന്റ്. ജോസഫ് കോളോജ് പരിസരത്ത് നിന്നും നടവരമ്പ് സ്വദേശിയായ ചിറയിൽ വീട്ടിൽ ദീപക് (30) എന്നയാളെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്