മസ്കത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചു. തുമ്പിക്കൈയിലേക്കും അണുബാധ വ്യാപിച്ചിരുന്നു. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവുമുണ്ടായിരുന്നു. മുറിവിന് ഒന്നരയടിയോളം ആഴമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ വിലയിരുത്തൽ. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഇല്ലെന്നായിരുന്നു കണ്ടെത്തൽ.