വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ.

വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ. എന്നാൽ അഞ്ചു പഞ്ചായത്തു കൾക്ക് കുടിവെള്ളം നൽകാൻ ഡാമിൽ വെള്ളമെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തര മില്ല.bരണ്ടാംവിള കൃഷിക്കുള്ള വെള്ളം വിട്ടുകഴിഞ്ഞാൽ ഡാമിൽ പലഭാഗത്തും മൺകട്ട വിണ്ട് കീറിയ നിലയിലാകും. വാഹനങ്ങൾക്ക് കുറുക്കുവഴയായി കടന്നു പോകാൻ കഴിയുന്ന താൽക്കാലിക റോഡായി മാറുന്ന റിസർവോയർ കു ട്ടികളുടെ കളിസ്ഥലവുമാകും. ഇങ്ങനെയുള്ള ഡാം ഉറവിട മാക്കിയാണ് നാലുപഞ്ചാ യത്തുകളിലേക്ക് കുടിവെള്ള മെത്തിക്കുന്ന വലിയ പദ്ധതിയുടെ പൈപ്പിടൽ ഉൾപ്പെ ടെയുള്ള പ്രവൃത്തികൾ നടക്കുന്നത്.ഇത്രയും പ്രദേശത്തേക്ക് കൊടുക്കാനുള്ള വെള്ളം ഈ ഡാമിൽ നിന്ന് ലഭിക്കില്ലെന്ന് ഉറപ്പാണ്. റോഡുകൾ മുഴുവൻ വെട്ടിക്കുഴിച്ച് പൈപ്പുകൾ ഇട്ട് വീട്ടുമുറ്റങ്ങളിൽ ടാപ്പ് സ്ഥാപിക്കലും മുറക്ക് നടക്കുന്നുണ്ട്. ഇന്നോ നാളെയോ പൈപ്പിനടിയിൽ പാത്രം വച്ചാൽ വെള്ളം കിട്ടും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.ഇത്രയും പ്രദേശങ്ങളിൽ കുഴിച്ചിട്ടിട്ടുള്ള പൈപ നനയാനുള്ള വെള്ളം പോലും ഡാമിലില്ലെന്ന് കാര്യങ്ങൾ അടുത്തറിയുന്നവർക്കെ അറിയൂ. ജനങ്ങളെ പറ്റിക്കുന്ന വമ്പൻ പദ്ധതിയാണ് പൈപ്പിടലിൽ ഒതുങ്ങുന്നത്.കുടിവെള്ള പദ്ധതി യാഥാർഥ്യ മാകണമെങ്കിൽ ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും, ചെളിയും നീക്കം ചെയ്തു സംഭരണശേഷി വർധിപ്പിക്കണം എന്നാൽ മണ്ണുനീക്കൽ നിർത്തിവച്ചിട്ട് രണ്ടുവർഷത്തോളമായി. തടസങ്ങൾനിക്കി മണ്ണെടു ക്കൽ പുനഃസ്ഥാപിക്കാനുള്ള നടപടികളൊന്നും ഇതുവരെയും ആയിട്ടില്ല.