
പന്നിയങ്കര ടോൾപ്ലാസയിൽ 5 km ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യമായും 6 പഞ്ചായത്തിലുള്ളവർക്ക് മാസം 340 അടച്ചാൽ പരിധി ഇല്ലാതെയും സഞ്ചരിക്കാം. എന്നാൽ 10 km ചുറ്റളവിൽ സൗജന്യമാക്കണമെന്ന് ശക്തമായ പ്രതിഷേധവും ജനകീയ – രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ട് . നിലവിൽ സമര സമിതികളുടെയും ജനപ്രതിനിധികളോടും കൂടി ആലോചിക്കാതെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന ആക്ഷേപവും ഉണ്ട്. ഇതു വരെ സൗജന്യ സഞ്ചാരത്തെ കുറിച്ച് സംസാരിക്കാത്ത ടോൾ കമ്പനി 5 km ആക്കിയതിൽ കുറച്ച് പ്രദേശവാസികൾക്ക് ആശ്വാസമാവും.