മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു.

വാണിയംപാറ. ഒളകര ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു. മണിയൻകിണർ മേലെ ചൂരക്കുന്ന് ചന്ദ്രന്റെ മൂന്ന് മാസം പ്രായമുള്ള മൂരിക്കുട്ടിയെയാണ് കൊന്നത്. ചന്ദ്രന്റെ തന്നെ പശുവിനെയും സമീപത്തെ ആടുകളെയും പുലി മുൻപും ആക്രമിച്ച് കൊന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു.