കണ്ണാറയിൽ തുറന്നുകിടന്ന കാനയിൽ വീണ് വയോധികന് പരിക്കേറ്റു..

കണ്ണാറ. മലയോര ഹൈവേയുടെ കാനയിൽ വീണ് വയോധികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരനായ ബേബിയാണ് കാനയിൽ കവറിംഗ് സ്ലാബ് ഇടാത്ത ഭാഗത്ത് അപകടത്തിൽ പെട്ടത്. കാനയിലേക്ക് വീണ് തലക്കും കാലുകൾക്കും സാരമായ പരിക്കുണ്ട്. കാനകളുടെ നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഇടവിട്ട് സ്ലാബുകൾ ഇട്ട് കാന പൂർണമായി മൂടാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

കാനകൾ മൂടുവാനുള്ള നടപടികൾ എത്രയും വേഗം അധികൃതർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പരിക്കേറ്റ ബേബിയെ പീച്ചി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.