ചെന്താമരയെ കുടുക്കിയത് വിശപ്പ്. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര.

 പേടിസ്വപ്നമായ ചെന്താമര ഒടുവില്‍ പൊലീസ് പിടിയിലായിരിക്കുന്നു. പൊലീസിനു മുന്നിലും കൂസലില്ലാതെ പ്രതി ചെയ്ത കുറ്റങ്ങളും ചെയ്യാനുദ്ദേശിച്ചിരുന്ന കാര്യങ്ങളും പറഞ്ഞു. 36 മണിക്കൂര്‍ നീണ്ട ഒളിച്ചുകളിയില്‍ നിന്ന് ചെന്താമരയെ പുറത്തെത്തിച്ചത് വിശപ്പാണ്. പ്രതി വിശപ്പ് സഹിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് ഇയാളുടെ വീടിനു ചുറ്റും പൊലീസ് കാവലിരുന്നു. ആ ഉന്നം തെറ്റിയില്ല. ‘വിശന്നിട്ട് വയ്യ എന്തെങ്കിലും കഴിക്കാന്‍ വേണം’ എന്നാണ് പിടിക്കപ്പെട്ടതോടെ ചെന്താമര പൊലീസിനോട് പറഞ്ഞത്.

ചെന്താമരയുടെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ഇനി ഭക്ഷണം വാങ്ങി കൊടുക്കണം. അയാളുടെ കയ്യില്‍ ഒരു ചരട് മാത്രമാണ് ഉണ്ടായിരുന്നത്. അത് മുറിച്ച് മാറ്റി. വിശന്നിട്ട് വയ്യ എന്തെങ്കിലും വേണം എന്നാണ് അയാള്‍ പറഞ്ഞത്. ആദ്യ കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ നാല് ദിവസം എടുത്തു. ഇന്ന് ഞങ്ങള്‍ 48മണിക്കൂറിനുള്ളില്‍ പിടിച്ചു. അയാള്‍ ആരോഗ്യവാനാണ് ബിപി നോക്കി, വിഷം കഴിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. നാട്ടുകാരും തിരച്ചിലിന് സഹായിച്ചിരുന്നു.

പക്ഷേ രാത്രിയുള്ള തിരച്ചിലിന് നാട്ടുകാരുടെ സഹായം തേടിയില്ല. അവരുണ്ടായിരുന്നെങ്കില്‍ അവനെ തല്ലിക്കൊന്നിട്ടുണ്ടാകും’- എന്നായിരുന്നു ചെന്താമരയെ പിടികൂടിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്ഒട്ടും കൂസലില്ലാതെ, ഒരു തരിമ്പും കുറ്റബോധമില്ലാതെയുള്ള മാനസീകാവസ്ഥയിലായിരുന്നു ചെന്താമരയെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ക്ഷോഭിച്ചു. വിരൽ ചൂണ്ടി സംസാരിച്ചു. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞു. എത്രകാലം കഴിഞ്ഞാലും അവസരം കിട്ടിയാൽ ഈ മൂന്നുപേരെയും വകവരുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ചെന്താമര ആവർത്തിച്ചുവെന്നും പൊലീസ്.