മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

തിരുവനന്തപുരം. കമ്മീഷൻ വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ. ശമ്പള പരിഷ്‌കരണം അനിവാര്യമാണെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇപ്പോൾ അനുകൂലമല്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.