പുല്ലുവെട്ടുന്നതിനിടെ തേനീച്ച കുത്തേറ്റു..

കാച്ചേരി പുല്ലു വെട്ടാൻ വന്നയാൾക്കു തേനീച്ച കുത്തേറ്റ് പരുക്കേറ്റു. മുരിക്കുംകുണ്ട് സ്വദേശി വട്ടപ്പാറ വീട്ടിൽ സാബുവിനാണു (52) കുത്തേറ്റത്.

കാച്ചേരി മെർളിൻ ഗാർഡനിലെ പറമ്പിൽ വച്ചായിരുന്നു സംഭവം. പുല്ലു വെട്ടാൻ ഒരുങ്ങുന്നതിനിടെ സാബുവിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. 50 മീറ്റ റോളം ഓടി തളർന്നു വീണ സാബുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ തുടരുകയാണ്.