
കുമ്പളങ്ങാട് – ആറ്റത്തറ – കോട്ടപ്പുറം – തയ്യൂര്‍ – വേലൂര്‍ ചുങ്കം റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടപ്പുറം മുതല്‍ വേലൂര്‍ എച്ച്എംസി ജംഗ്ഷന്‍ വരെയുളള ഭാഗത്ത് വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും ബൈക്ക്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗതം തടസപ്പെടുന്നതായിരിക്കുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ആര്യംപാടം വഴിയോ എരുമപ്പെട്ടി ഖാദി റോഡ് വഴിയോ തിരിഞ്ഞു പോകണം
.