തൃശൂർ: പേരമംഗലം മുളവനം കവിയത്ത് വീട്ടിൽ ഉദയൻറെ മകൻ വിഷ്‌ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയിൽ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴച രാത്രി 8 30 ന് ആണ് സംഭവം. ത്യശൂരിൽ നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്നു.
കൊട്ടേക്കാട് പള്ളിയക്ക് സമീപം വെച്ച് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു വീഴചയിൽ പെട്രാൾ ടാങ്കിന് ലീക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് സറ്റാർട്ട് ആക്കിയപ്പോൾ തീ പിടിക്കുകയായിരുന്നു. നാട്ടുകാരും അഗനി രക്ഷ സേനയും ചേർന്നാണ് തീ അണച്ചത്. എന്നാൽ ബൈക്ക് പൂർണ്ണമായി കത്തി നശിച്ചു.