2025 ജനുവരി 1 യോഗ്യതാ തീയതിയായ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2025 ന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് അവസാനിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇന്നും (ഡിസംബർ 8) ഡിസംബർ 14 നും പ്രത്യേക ക്യാമ്പയിൻ നടക്കും.
ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളും തലപ്പിള്ളി താലൂക്ക് ഓഫീസും തുറന്ന് പ്രവർത്തിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെ സമ്മതിദായകർക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) അറിയിച്ചു.