ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..

വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.