
ശബരിമല തീർഥാടകർക്കായുള്ള തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് സർവീസ് 15 മുതൽ ആരംഭിക്കും. രാത്രി 8.45ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് എരുമേലി വഴി സർവീസ് നടത്തും. ഓൺലൈൻ (www.onlineksrtcswift.com) വഴിയോ തൃശൂർ യൂണിറ്റിലെ റിസർവേഷൻ കൗണ്ടറിൽ നേരിട്ടെത്തിയോ സീറ്റുകൾ ബുക്ക് ചെയ്യാം. 398 രൂപയാണു യാത്രാനിരക്ക്.