ഹോട്ടലും പരിസരവും വൃത്തിയില്ല പറവട്ടാനിയിലെ ഹോട്ടലുടമയ്ക്ക് പതിനാറായിരം രൂപ പിഴ..

arrested thrissur

മണ്ണുത്തി. ഹോട്ടലും പരിസരവും വൃത്തിയില്ലാതെ നടത്തുകയും പകർച്ചവ്യാധി പടർന്നു പിടിക്കുന്ന തരത്തിൽ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചതിനും, നോട്ടീസ് അവഗണിച്ചതിനും പറവട്ടാനിയിൽ ഹോട്ടലിനെതിരെ തൃശ്ശൂർ ജുഡീഷണൽ മജിസ്‌ട്രേറ്റ് കോടതി പതിനാറായിരം രൂപ പിഴ വിധിച്ചു. ഒല്ലൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 പ്രകാരം എടുത്ത കേസിലാണ് വിധി.