മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരിച്ചിട്ടുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. കേരളത്തിനു പുറത്തുള്ള വരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയുംകാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യ ധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷൻകാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്.
മരി ച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻകാർഡിൽനിന്ന് നീക്കാം. കേരളത്തിനുപുറത്തുള്ളവരുടെ വിവരങ്ങൾ എൻ.ആർ.കെ. പട്ടികയിലേക്ക് മാറ്റാനാവും. എൻ.ആർ.കെ. പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.