പട്ടിക്കാട് ബസ് സ്റ്റാന്റിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ കൊടകര സ്വദേശി രഞ്ജു (43) വിന് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിലൂടെ പോകുന്ന HP ഗ്യാസിന്റെ കാലി ലോറി പെട്ടെന്ന് വേഗത കുറച്ചതിനെ തുടർന്ന് വാഹനങ്ങൾ ഓരോന്നായി പുറകിൽ ഇടിക്കുകയായിരുന്നു എന്ന് നാട്ടുക്കാർ പറഞ്ഞു. ലോറിയുടെ പുറകിൽ മുട്ട വണ്ടി ഇടിക്കുകയായിരുന്നു അതിന് പുറകിൽ പിക്കപ്പും. മുട്ട റോഡിൽ ചിന്നി ചിതറി കിടക്കുന്നുണ്ട്. പോലീസും ഹൈവേ എമർജൻസി ടീമും എത്തിയിട്ടുണ്ട്. തൃശ്ശൂർ ഭാഗത്ത് നിന്നും കിഴക്ക് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് അപകടം നടന്നത്