പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ഡെകെയർ സ്ഥാപന നടത്തിപ്പുകാരനായ ലോറൻസ് എന്ന ബാബു 54 വയസ്സ് എന്നയാളെ പാവറട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജി.കൃഷ്ണകുമാറിൻറ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
സംഭവങ്ങളിൽ തനിക്കെതിരെ പോലീസ് കേസായതറിഞ്ഞ് പ്രതി ഒളിവിൽ പോകുകയും പീന്നീട് പുതുക്കാട് വെച്ച് ആത്മഹത്യായ്ക്ക് ശ്രമിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.