റേഷൻ കാർഡ് മസ്റ്ററിങ്ങ് നടത്തണം..

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള എഎവൈ/ പിഎച്ച്എച്ച് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഒക്ടോബർ 1 നകം ഇ-പോസ് മെഷീനിൽ അവരുടെ ആധാർ അപ്ഡേഷൻ (കെവൈസി അപ്ഡേഷൻ) നടത്തേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

അംഗങ്ങളെല്ലാവരും ആധാർ കാർഡ്, റേഷൻകാർഡ് സഹിതം നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിപ്പിക്കണം. എല്ലാ റേഷൻകടകളിലും ഇതിനായി ഒരുക്കിയ പ്രത്യേകം ബൂത്തുകളിലും ആധാർ അപ്ഡേഷൻ നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും.