പ്രവൃത്തി സമയത്ത് സ്‌കൂളിൽ യോഗങ്ങൾ പാടില്ല.

സ്കൂളുകളിലെ പിടിഎ, എസ്എംസി – സ്റ്റാഫ് യോഗങ്ങൾ, യാത്രയയപ്പ് ചടങ്ങുകൾ, മറ്റു യോഗങ്ങൾ എന്നിവ സ്‌കൂൾ പ്രവൃത്തി സമയത്ത് നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ട‌റുടെ സർക്കുലർ. കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തി യോഗങ്ങളും പരിപാടികളും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു കർശന നിർദേശം.

സ്‌കൂൾ പ്രവൃത്തി സമയത്തിനു മുൻപോ ശേഷമോ മാത്രമേ ഇത്തരം യോഗങ്ങൾ നടത്താൻ പാടുള്ളൂ. അടിയന്തര പ്രാധാന്യമുള്ള യോഗങ്ങൾ സ്‌കൂൾ സമയത്ത് നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫിസറുടെ അനുമതി നേടുകയും നഷ്ടപ്പെട്ട പഠനസമയത്തിനു പകരം സമയം കണ്ടെത്തി നികത്തുകയും വേണം – സർക്കുലറിൽ നിർദേശിക്കുന്നു.