
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടികളുടെ വിലയിരുത്തലും വെള്ളിയാഴ്ച തൃശൂരില്‍ നടത്തും. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും എം എല്‍ എമാരെയടക്കം പങ്കെടുപ്പിച്ച് 27.9.24, രാവിലെ 9.30ന് കലക്ട്രേറ്റ് ഹാളിലാണ് അവലോകനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവലോകനത്തില്‍ ചര്‍ച്ച ചെയ്യും.