കവിയൂർ പൊന്നമ്മയ്ക്ക് വിട കളമശ്ശേരിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന്..

നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്ധക്യസഹജമായ രോഗങ്ങളാല് ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂർ പൊന്നമ്മ. 20ാം വയസ്സിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകളിലും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങൾ അവതരിപ്പിച്ചു.