ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിൽ കുട്ടികളുടെ ജനിതക രോഗങ്ങൾക്കും മറ്റ് അപൂർവരോഗങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന ക്ലിനിക് പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ചകളിൽ ക്ലിനിക് പ്രവർത്തിക്കും. കുട്ടികളിൽ ഉണ്ടാകുന്ന ജനിതക രോഗങ്ങൾ നേരത്തെ കണ്ടെത്തുക, പ്രതിരോധിക്കുക, ലഭ്യമായ ചികിത്സയും മരുന്നുകളും ഉറപ്പാക്കുക, തെറപ്പികൾ
ലഭ്യമാക്കുക, മാതാപിതാക്കൾക്ക് ആവശ്യമായ പിന്തുണ നൽകുക എന്നീ സേവനങ്ങളാണ് ക്ലിനിക്കിൽ നിന്ന് ലഭിക്കുക. ശിശുരോഗ വിഭാഗത്തിൽ കുട്ടികളുടെ ഹോർമോൺ രോഗങ്ങൾ (വെള്ളിയാഴ്ച), പ്രമേഹം (വ്യാഴം), വൃക്ക രോഗങ്ങൾ (രണ്ടും നാലും ബുധൻ), രക്തസംബന്ധമായ രോഗങ്ങൾ (ബുധൻ, ശനി), ആസ്മ (ഒന്നും മൂന്നും ചൊവ്വ) എന്നിവയ്ക്കുള്ള സ്പെഷ്യൽറ്റി ക്ലിനിക്കുകളുമുണ്ട്.