
പുന്നയൂര്‍കുളം ചങ്ങരംകുളം റോഡില്‍ വയലോരഭാഗത്തെ ഇന്റര്‍ലോക്ക് ടൈല്‍ നിര്‍മ്മാണം ഇന്ന് (സെപ്തംബര്‍ 19) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ എ.ഇ.ഒ ഓഫീസ്/ എരമംഗലം-ചങ്ങരംകുളം/ ആറ്റുപുറം-ചെമ്മണൂര്‍-ചങ്ങരംകുളം വഴി പോകണം.