ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം..

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സെലിബ്രിറ്റികളെ അനുഗമിക്കുന്ന വ്ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.

ചിത്രകാരി ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂർ നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.