വിശദമായ ഗതാഗത ക്രമീകരണ അറിയിപ്പ്.

മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻറിലേക്ക് പോകേണ്ടുന്നബസ്സുകൾ പുളിക്കൻമാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴിസർവ്വീസ് നടത്തേണ്ടതാണ്.

മണ്ണുത്തിഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴിവടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ്നടത്തേണ്ടതാണ്

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, ചെമ്പുക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർസ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴിസർവ്വീസ്നടത്തേണ്ടതാണ്.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണപോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ ബാലഭവൻവഴി ചെമ്പുക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ്നടത്തേണ്ടതുമാണ്.

കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങിപൂങ്കുന്നംവഴി വരുന്നഎല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച്പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൌണ്ട്, ലുലു ജംഗ്ഷൻവഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങിപടിഞ്ഞാറേ കോട്ടവഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളുംബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻതമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതിരികെ കണ്ണം കുളങ്ങര , ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടില്ലാത്തതാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാ്ർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയഭാഗത്ത് നിന്നും വരുന്നബസ്സുകൾ മുണ്ടൂപാലംജംഗ്ഷനിൽ എത്തി ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽസർവ്വീസ് അവസാനിപ്പിച്ച്തിരികെകാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങിനെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ്നടത്തേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്

ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻററിൽ നിന്നും Left തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്.

കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ.ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുടഭാഗങ്ങളിലേക്ക് സർവ്വീസ്നടത്തുന്ന ഓർഡിനറി K.S.R.T.C ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽതാൽക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാൻഡിൽ സർവ്വീസ്അവസാനിപ്പിച്ച് തിരികെ അവിടെനിന്നു തന്നെ സർവ്വീസ്നടത്തേണ്ടതാണ്.

ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൌണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ, കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്.