മനുഷ്യക്കടത്ത്‌ ചിറ്റൂർ സ്വദേശി അറസ്റ്റിൽ..

police-case-thrissur

ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിൽ എത്തിച് ക്രൂരമായ അടിമപ്പണിക്കും വില്പനക്കും വിദേയരായ മലയാളികൾ ഉൾപ്പെടെ പതിനാലു ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസ്സി മുഖേന മോചനം. ഇവരെ കമ്പോഡിയയിലേക്ക് കടത്തിയ കണ്ണിയിൽ ഉൾപ്പെട്ട ചിറ്റൂർ നീർക്കോടെ എം.നിഖിൽദാസിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു.

കംബോഡിയയിൽ കാൾ സെന്റർ ജോലി വാഗ്ദാനം ചെയ്താണ് നിഖിൽദാസും മറ്റൊരാളും ചേർന്ന് അഭിലാഷിൽ നിന്നും 4.2 ലക്ഷം രൂപ കൈപ്പറ്റിയത്.എന്നാൽ അവിടെ എത്തിയപ്പോൾ ആണ് ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് നടത്താനുള്ള കാൽ സെന്ററിയിലാണ് ജോലിയെന്ന് മനസിലായത് കമ്പിനിയുടെ ഗോഡൗണിൽ ഇരുപതോളം ഇന്ത്യക്കാരുണ്ടായിരുന്നു.

തട്ടിപ്പ് കമ്പനിയുടെ ഏജൻറ് മുഖേന മറ്റൊരിടത്തേയ്ക്കു കൊണ്ടുപോകുന്നതിനിടെ കൂടെ ഉണ്ടായിരുന്ന ഉത്തരേന്ത്യകാരനായ ഒരാളുടെ ഫോണിൽ നിന്ന് ബ്രിട്ടനിലുള്ള തന്നെ സഹോദരനെ അഭിലാഷ് കാര്യങ്ങൾ വിളിച്ചറിയിച്ചു.ഒപ്പം ലൊക്കേഷണനും അയച്ചു കൊടുത്തു. ഇതോടെയായാണ് അടിമപ്പണിയും മനുഷ്യ വിൽപ്പനയും പൊറംലോവും അറിഞ്ഞതാണ്.

തുടർന്ന് ഉദ്യോഗസ്ഥർ അവിടെ എത്തിയതോടെ വിദേശികളായ 3 പ്രതികളെ അറസ്റ്റ് ചെയ്യുകയും അഭിലാഷ് ഉൾപ്പെടെ14 ഇന്ത്യക്കാരെ എംബസിയിലേക്ക് എത്തിക്കുകയും ചെയ്‌തു. അഭിലാഷിൽ നിന്ന് വീഡിയോ കാൾ വഴി മൊഴിയെടുത്താണ് ചിറ്റൂർ പോലീസ് നിഖിൽദാസിനെ അറസ്റ്റ് ചെയ്തതത്. വിദേശതേക്ക് യുവാക്കളെ കയറ്റി അയച്ചു മനുഷ്യക്കടത്തിനു കൂട്ട് നിൽക്കുകയും അതിൻ്റെ കമ്മീഷൻ പറ്റുകയും ചെയ്തതിനാണ് അറസ്റ്റ്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷം ഊർജിതമാക്കിയിട്ടുണ്ട്.