വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകനു കൈമാറാൻ ഹാൻഡ്ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ ലത (54) ആണ് അറസ്റ്റിലായത്. കാപ്പാ നിയമ പ്രകാരം വിയ്യൂരിൽ കഴിയുന്ന ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയാണു ലത. മകനെ സന്ദർശിക്കാനെത്തുമ്പോൾ ലത രഹസ്യമായി കഞ്ചാവു കൈമാറുന്നുണ്ടെന്നു ജയിൽ അധികൃതർക്കു നേരത്തെ വിവരം ലഭിച്ചിരുന്നു.
ജയിലിലേക്കു കഞ്ചാവ് എത്തിക്കാൻ പല പ്രതികളും സ്ത്രീകളെ കാരിയർമാരാക്കുന്നുവെന്നു ജയിൽവകുപ്പിനും വിവരം ലഭിച്ചിരുന്നു. ഇതു പ്രകാരം കോലഴി എക്സൈസ് റേഞ്ച് അധികൃതരെത്തി ലതയുടെ ബാഗ് പരിശോധിച്ചപ്പോൾ 80 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.