തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ കേരളം (എന്‍.എച്ച്.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.