പോസ്റ്റ് ഓഫിസിലെ വിവിധ പദ്ധതികളിലെ നിക്ഷേപങ്ങളിൽbനിന്ന് കൃത്രിമ രേഖ ചമച്ച് പണംതട്ടിയ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ.

arrested thrissur

ഗുരുവായൂർ: മറ്റം സബ് പോസ്റ്റ് ഓഫിസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ മനു കെ. ഉണ്ണികൃഷ്ണനെയാണ് (27) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സേവിങ്സ്, ഫിക്സഡ്, റെക്കറിങ് ഡെപ്പോസിറ്റുകളിലാണ് കൃത്രിമം കണ്ടെത്തിയത്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ഫോമുകൾ ഒപ്പിട്ടുവാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

7,26,000 രൂപയോളം പ്രതി തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. സബ് ഡിവിഷനൽ ഓഫിസിൽ നിന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനാണ് നിക്ഷേപകന്റെ അക്കൗണ്ടിന്റെ മൊബൈൽ ഡിവൈസിലെയും ജേണലിലെയും വ്യത്യാസം കണ്ടുപിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി കൃത്രിമം കാണിച്ച് തുക കൈക്കലാക്കിയതായി കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു