തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ് സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24, ശനിയാഴ്ച രാവിലെ 11 ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 28-മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്.
ഡിജിറ്റല്‍ ഫസ്റ്റ് രീതിയില്‍ തുടക്കമിട്ട കാൻഡിയർ സംപൂർണ ഓമ്‌നി ചാനല്‍ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‌കുന്നത്. ഉപയോക്താക്കള്‍ക്ക് ട്രെൻഡിന് അനുസരിച്ചുള്ള ഡയമണ്ട് ആഭരണങ്ങള്‍ സ്റ്റോറിൽ നിന്നും ഓണ്‍ലൈനായും വാങ്ങുന്നതിനുള്ള സൗകര്യമാണ് കാൻഡിയറിലുള്ളത്. കേരളത്തിലെ ആളുകള്‍ കല്യാണ്‍ ജൂവലേഴ്‌സിനോട് കാണിക്കുന്ന സ്നേഹവും താൽപര്യവും കാൻഡിയറിനോടും കാണിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി കാൻഡിയർ പ്രത്യേകമായ ഡിസ്ക്കൗണ്ടുകളും നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഇളവുകള്‍. കാൻഡിയറിന്‍റെ സവിശേഷമായ രൂപകല്പ്പനയിലുള്ള ലൈറ്റ് വെയിറ്റ് ആഭരണനിര സ്വന്തമാക്കുന്നതിനുള്ള മികച്ച അവസരമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഈ ഓഫറുകള്‍.
പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ രീതിയിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കും രൂപകൽപ്പനയില്‍ സവിശേഷമായ ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും പേരുകേട്ടതാണ് കാൻഡിയർ. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന സമ്മാനമായി നൽകാനാകുന്ന ആഭരണങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷനും ബ്രാൻഡ് ലഭ്യമാക്കുന്നുണ്ട്. കാൻഡിയറിനെക്കുറിച്ചും ആഭരണ ശേഖരത്തെ സംബന്ധിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന് പുതിയ ഔട്ട് ലെറ്റ് സന്ദർശിക്കുക അല്ലെങ്കില്‍ www.candere.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.