വിദ്യാലയങ്ങൾക്കു സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജില്ലാതല ജനജാഗ്രതാ സമിതിയുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസിന്റെ അധ്യക്ഷതയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എക്സൈസ് വകുപ്പ് പുറത്തിറക്കിയ ലഹരി വിരുദ്ധ ഹെൽപ് ലൈൻനമ്പർ അടങ്ങിയ സ്റ്റിക്കറുകൾ വിതരണം ചെയ്തു.