കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മ രിച്ചു.

തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരി ച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ മകൻ സുനിൽ (52) ആണ് മരി ച്ചത്. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.