
ഒരുമനയൂർ : കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു. മാങ്ങോട്ട് ഭാഗത്ത് പറമ്പിൽ മേഞ്ഞിരുന്ന മൂന്നു ആടുകളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഒരുമനയൂർ അഞ്ച്, ആറ് വാർഡുകളിൽ ഉൾപ്പെടുന്ന മാങ്ങോട്ട് പടി, അമ്പലത്താഴം മേഖലയിലാണ് കുറുനരി ഭീതി വിതച്ചത്.
കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരുമനയൂർ ആറാം വാർഡിൽ മുത്തന്മാവ് ലക്ഷംവീട് അയ്യപ്പൻവീട്ടിൽ വേലായുധൻ മകൾ അനിത (50) മാങ്ങോട്ട് സ്കൂളിന് സമീപം പേലി വീട്ടിൽ താമി മകൾ പുഷ്പ (50) അഞ്ചാം വാർഡ് അമ്പലതാഴം കിഴക്കിനിയത് തങ്ക (66) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
പറമ്പിൽ പണിയെടുക്കുന്നതിനിടെയാണ് മൂന്നു പേർക്കും കുറുനരിയുടെ കടിയേറ്റത്. മേഖലയിൽ ഭീതിപരത്തിയ കുറുനരിയെ ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ മാങ്ങോട്ട് ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ വാഹനം ഇടിച്ചു ചത്തനിലയിൽ കണ്ടെത്തി.