വാടാനപ്പള്ളി: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് വീട്ടുപറമ്പിൽ ചിതയൊരുക്കി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് (52) മരിച്ചത്. ഒരു വർഷം മുമ്പ് ഇളയ മകൾ കൃഷ്ണ മരിച്ചിരുന്നു.
അന്നു മുതൽ മാനസിക വിഷമത്തിലായിരുന്നു. ദുബൈയിലായിരുന്ന മൂത്ത മകൾ ബിലു ചൊവ്വാഴ്ച പുലർച്ചെ എത്തിയപ്പോഴാണ് വീട്ടിനകത്ത് ആത്മഹത്യക്കുറിപ്പ് കണ്ടത്. ഇതോടെ സമീപവാസികളെ വിളിച്ച് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ
നിലയിൽ ഷൈനിയുടെ മൃതദേഹം കണ്ടത്. വിറകുകൾ അടുക്കിവെച്ച് ചിതയൊരുക്കി ശരീരത്തിലും വിറകിലും പെട്രോൾ ഒഴിച്ച് കത്തിച്ചാണ് ആത്മഹത്യ ചെയ്തതതെന്ന് സൂചനയുണ്ട്. പെട്രോൾ ഒഴിച്ച പാത്രവും സമുണ്ടായിരുന്നു.