കനത്ത മഴ തുടരുന്നതിനാൽ താളിക്കോട്, മനങ്കോട്, ചെമ്പൂത്ര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീക്കേണ്ടതായി വരുമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ഇതിനായി ചെമ്പൂത്ര ക്ഷേത്രം കല്യാണമണ്ഡപം സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ മാനാങ്കോട് മുതൽ ചെമ്പൂത്ര വരെയുള്ള മുഴുവൻ പ്രദേശങ്ങളും ക്ഷേത്രത്തിലേക്കുള്ള വഴിയും ബസ് സ്റ്റോപ്പിലേക്കുള്ള വെള്ളത്തിലാണ്.
ചെമ്പൂത്രയിൽ നിന്നും പുറത്ത് പോകാനുള്ള രണ്ട് റോഡുകളും വെള്ളം കയറി വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്.