സ്കൂളിൽ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ചേരാമംഗലം മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.