കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി.

bike accident

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി. ദേവസ്വം സ്ഥാപിച്ചിരുന്ന ഗേറ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. പടിഞ്ഞാറേ നട ജങ്ഷനിൽ നിന്ന് സ്റ്റാൻഡിലേക്ക് പോകുന്ന ബസ് നേരെ ക്ഷേത്രനടയിലേക്ക് കയറി മുന്നിലെ ഗേറ്റിൽ ഇടിച്ചു നിന്നു.

ഗേറ്റിനരികിൽ ലോട്ടറിക്കാരും പ്രായമായവരും എപ്പോഴും ഇരിക്കുന്ന സ്ഥലമാണ്. വണ്ടി കയറിവരുന്ന സമയത്ത് ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. ഒരു മണിക്കൂറിനുശേഷം ബസ് മാറ്റി.