ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു..

ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മുഹമ്മയിലെ നാലാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമ്പിള്‍ പരിശോധനക്ക് അയച്ചത്.

സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. പഠനം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.