പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ: പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് ആറരയോടെയാണ് സംഭവം. വെളുത്തൂർ സ്വദേശിയുടെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തൃശ്ശൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു.